Today: 20 Jan 2025 GMT   Tell Your Friend
Advertisements
കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന ട്രംപ്, ഇന്ത്യക്കും പ്രതീക്ഷ
Photo #1 - America - Otta Nottathil - trump_stronger_in_2nd_term
യുഎസ് പ്രസിഡന്‍റായുള്ള ആദ്യ ഊഴത്തില്‍ തീര്‍ത്തും പുതുമുഖമായിരുന്നു ഡോണള്‍ഡ് ട്രംപ്. സൈന്യത്തിലോ ഭരണരംഗത്തോ ഒരു മുന്‍ പരിചയവുമില്ലാത്ത ഒരു വ്യവസായി മാത്രമായിരുന്നു 2017ല്‍ അദ്ദേഹം. എങ്ങനെയാകും ട്രംപിന്‍റെ ഭരണമെന്ന ആശ്ചര്യവും ആശങ്കയുമുണ്ടായിരുന്നു യുഎസിന്. എന്നാല്‍, എട്ടു വര്‍ഷത്തിനുശേഷമുള്ള ട്രംപ് ആകെ മാറിയിരിക്കുന്നു. അമെരിക്കയും ലോകവും ലോകനേതാക്കളുമെല്ലാം ഒരുപാട് മാറി. മാറ്റത്തിനൊപ്പം ട്രംപ് കൂടുതല്‍ കരുത്തനുമായി. ആദ്യ ഊഴത്തില്‍ കാര്യമായ സ്വാധീനമില്ലാതിരുന്ന യുഎസ് കോണ്‍ഗ്രസില്‍ ഇന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാണ് ആധിപത്യം. ഒരു കാലത്ത് ട്രംപിനെ വിമര്‍ശിച്ചിരുന്ന ലോകനേതാക്കള്‍ ഇന്ന് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു. യുഎസ് ജനതയാകട്ടെ, ജോ ബൈഡന്‍ ഭരണത്തില്‍ അമെരിക്കയ്ക്കു ലോകരംഗത്തുണ്ടായ തളര്‍ച്ച മാറ്റാന്‍ ട്രംപിന് കഴിയുമെന്ന ഉറച്ചവിശ്വാസത്തിലും.

കഴിഞ്ഞ നാലു വര്‍ഷവും നിയമനിര്‍മാണത്തെക്കുറിച്ചും ലോക നേതാക്കളോട് എങ്ങനെ ഇടപെടണമെന്നതും പഠിക്കുകയായിരുന്നെന്നാണു ട്രംപ് പറയുന്നത്. മുന്‍പ് എനിക്ക് ആളുകളെ മനസിലാക്കാനായിരുന്നില്ല. ഞാന്‍ എല്ലാവരെയും വിശ്വസിച്ചു. അതില്‍ പലപ്പോഴും പിഴവുപറ്റി. എന്നാല്‍, ഇപ്പോള്‍ ആര്‍ക്കാണു മികവെന്ന് എനിക്കറിയാം. ആരെയാണ് തള്ളേണ്ടതെന്നും കൊള്ളേണ്ടതെന്നും എനിക്കറിയാം~ ട്രംപ് പറയുന്നു.

അതേസമയം, ഇന്ത്യയുള്‍പ്പെടെ രാജ്യങ്ങളും ഏറെ ഗൗരവത്തോടെയാണു ട്രംപിന്‍റെ രണ്ടാമൂഴത്തെ കാണുന്നത്. വ്യാപാര ബന്ധത്തിലും സാമ്പത്തിക നയങ്ങളിലും ട്രംപ് കടുംപിടിത്തക്കാരനാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിനുള്ള വ്യക്തിബന്ധം ഗുണം ചെയ്യുമെന്നു കരുതുന്നുണ്ട് ഇന്ത്യ.

ചൈന, പാക്കിസ്ഥാന്‍, ക്യാനഡ തുടങ്ങിയ രാജ്യങ്ങളോടു ട്രംപിനുള്ള അകല്‍ച്ച അന്താരാഷ്ട്ര രംഗത്ത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ബംഗ്ളാദേശിലെ മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന് ബൈഡന്‍ ഭരണകൂടം നല്‍കിയ അനൗദ്യോഗിക പിന്തുണ ട്രംപില്‍ നിന്നുണ്ടാവില്ലെന്നാണു വിലയിരുത്തല്‍.

നികുതി രംഗത്ത് ഇന്ത്യയ്ക്കെതിരേ നിരന്തരം സംസാരിക്കുന്നുണ്ട് ട്രംപ്. യു.എസില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സമ്മര്‍ദമുണ്ടാവും. ഇന്ത്യ നികുതി വര്‍ധിപ്പിച്ചാല്‍ അതേ നാണയത്തില്‍ പ്രതികരിക്കുമെന്നാണു ട്രംപിന്‍റെ മുന്നറിയിപ്പ്. എച്ച്1 ബി വിസ അനുവദിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന ട്രംപ് അടുത്തകാലത്ത് ഈ അഭിപ്രായത്തില്‍ നിന്നു പിന്നോട്ടുപോയിട്ടുള്ളതും ഇന്ത്യയ്ക്കു പ്രതീക്ഷയാണ്.
- dated 20 Jan 2025


Comments:
Keywords: America - Otta Nottathil - trump_stronger_in_2nd_term America - Otta Nottathil - trump_stronger_in_2nd_term,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us